Sections

ജപ്തി ചെയ്ത വീടുകളും മറ്റും ഇ-ലേലത്തില്‍ വെച്ച് എസ്ബിഐ; ആര്‍ക്കും പങ്കെടുക്കാം

Thursday, Oct 14, 2021
Reported By Admin
sbi

ആര്‍ക്കും ഈ വമ്പന്‍ നിക്ഷേപാവസരത്തില്‍ പങ്കെടുക്കാമെന്നും ബാങ്ക് പറയുന്നു.


വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എസ്ബിഐ ജപ്തി ചെയ്ത വസ്തുക്കള്‍ ലേലത്തില്‍ വെച്ചു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയാണ് ഇക്കുറി ലേലം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രോപ്പര്‍ട്ടികളുടെ ലേലം ഒക്ടോബര്‍ 25നാണ് നടക്കുക.

ട്വിറ്ററില്‍ എസ്ബിഐയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ഇവര്‍ തന്നെയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കും ഈ വമ്പന്‍ നിക്ഷേപാവസരത്തില്‍ പങ്കെടുക്കാമെന്നും ബാങ്ക് പറയുന്നു.

വായ്പാ തിരിച്ചടവ് മുടക്കിയവരില്‍ നിന്നും പിടിച്ചെടുത്ത ആസ്തി ലേലത്തില്‍ വെച്ച് ബാങ്കിന് ലഭിക്കാനുള്ള തുക കണ്ടെത്തുകയാണ് ലക്ഷ്യം. അതിനായാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. വസ്തുക്കളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 

ലേല നോട്ടീസില്‍ വിവരിച്ചിരിക്കുന്ന ഇഎംഡി ഇതിനായി സമര്‍പ്പിക്കണം. കെവൈസി രേഖകള്‍, സാധുതയുള്ള ഡിജിറ്റല്‍ ഒപ്പ് എന്നിവയും നല്‍കണം. ഒരു ലോഗിന്‍ ഐഡിയും പാസ്വേഡും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നയാളുടെ ഇമെയിലില്‍ ലഭിക്കും. ലേല സമയത്ത് ഈ ഐഡി ഉപയോഗിച്ച് നിക്ഷേപകന്‍ ലേലത്തില്‍ പങ്കെടുക്കുകയും വേണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.